കോഴിക്കോട്: ബാബരി മസ്ജിദ് തകർത്തതും പള്ളി നിന്ന സ്ഥലം ക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്തതും വേദനാജനകമാണെന്നും പള്ളി നിന്ന സ്ഥലത്ത് സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി ക്ഷേത്ര നിർമ്മാണം നടത്തുന്നത് പ്രതിഷേധാർഹമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയിൽ പറഞ്ഞു.
ഹൈന്ദവ സഹോദരങ്ങളുടെ ആരാധനക്കായി ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനോട് ആർക്കും എതിർപ്പില്ല. അതേസമയം മറ്റൊരു ആരാധനാലയം തകർത്തുകൊണ്ട് നിർമ്മിക്കുന്നതിനെയാണ് ജനാധിപത്യ മതേതര വിശ്വാസികൾക്ക് വിയോജിപ്പുള്ളത്. മതേതര പാർട്ടിയായ കോൺഗ്രസിലെ ചില നേതാക്കൾ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയുന്നതിനെ സ്വാഗതം ചെയ്തുകൊണ്ട് ഇറക്കിയ പ്രസ്താവനയെ വ്യക്തിപരമായാണ് കാണുന്നത്. ഇക്കാലമത്രയും സ്വീകരിച്ചുപോന്ന മതേതര നിലപാടിൽ നിന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികൾ ഒരിക്കലും പുറകോട്ടു പോകില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.